Sunday, September 18, 2011

പാചകകുറിപ്പ് .........

മീൻ കറി

ആവശ്യമുള്ള സാധനങ്ങൾ:
മീൻ - 1 കിലൊ
തക്കാളി - 1 എണ്ണം
നാളികേരം പാൽ - 1 എണ്ണത്തിന്റെ അലെങ്കിൽ ഒരു ചെറിയ പാക്കറ്റ്
കുടമ്പുളി - 1-2 എണ്ണം അലെങ്കിൽ പുളി - 1 നെല്ലിക്ക വലിപ്പത്തിൽ
കറിവേപ്പില - 2 കൊത്ത്
ഇഞ്ചി - 1 ചെറിയ കഷണം ചതച്ചത്
പച്ചമുളകു - 4-5 എണ്ണം നെടുകെ കീറിയത്
ചുവന്ന‌ഉള്ളി - 7-8 എണ്ണം ചതച്ചത്
ചുവന്ന‌ഉള്ളി - 2 എണ്ണം ചെറുതായി അരിഞ്ഞത്
മുളകുപൊടി - 2 ടീ സ്പൂൺ
മഞ്ഞൽപൊടി - 1 ടീ സ്പൂൺ
മല്ലിപൊടി - 1/2 ടീ സ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

ആദ്യമായി മീൻ കഴുകി അതിൽ ഉള്ളി ചതച്ചത്,ഇഞ്ചി,പച്ചമുളക്,കറിവേപ്പില, മുളകുപൊടി,മല്ലിപൊടി,മഞ്ഞൽപൊടി,ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടുപ്പത്ത് വെക്കുക(വെള്ളം അതികമാകാതെ നോക്കുക).3-4 തുള്ളി വെളിച്ചെണ്ണ ഒഴിക്കുന്നത് നല്ലതാണ്.ഒന്ന് തിളക്കുമ്പോൾ പുളി പിഴിഞ്ഞ് ഒഴിക്കുക (കുടമ്പുളി ആണെങ്കി കുറച്ച് നേരം ചെറു ചൂട് വെള്ളത്തിലിട്ട് വെച്ച് നെടുകെ പിളർന്ന് ഇടുക ) തക്കാളി അരിഞ്ഞിടുക.ഒന്നു തിളച്ച ശേഷം നാളികേരപാൽ ഒഴിക്കുക.ഇപ്പോൾ എരിവ് പോരെങ്കിൽ കുറച്ച് മുളകുപൊടി ചേർക്കാവുന്നതാണ്.നന്നായി തിളച്ചതിന് ശേഷം ഇറക്കി അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി , എണ്ണ മൂപ്പിച്ച് അതിലിട്ട് കാച്ചി കറിയിലൊഴിക്കുക.

എന്‍റെ പണ്ടങ്കേരി ..........

സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമാണി സ്വപ്നം വിളയും ഗ്രാമം പണ്ടങ്കേരി !!!!34 പാലം മുതല്‍ ചെതിപുരക്കള്‍ സ്കൂള്‍ ഉം കണ്ണമാലി പടിയും ഇപ്പുറം പണ്ടങ്കേരി പള്ളി വരെ ഉള്ള മനോഹര കൊച്ചു ഗ്രാമം ഇവിടെന്നു ഒരു കിലോമീറ്റര്‍ മാറി ഫെറോന പള്ളി ലോക പ്രശസ്തമായ ആരാധനാലയം!!! ഞങളുടെ എടത്വ പള്ളി ഇതാണ് എന്‍റെ നാട്! പക്ഷേ പ്രവാസി ആയ ഞാന്‍ എപ്പോളും പറയാറുള്ളത് ആലപ്പുഴ ക്കാരന്‍ ആണെന്ന് ആലപ്പുഴ എന്നു കേള്‍ക്കുമ്പോഴെക്കും വയലുകളും കായലുകളും നിറഞ്ഞ കുട്ടനാടാണ് ...പക്ഷെ എന്‍റെ മനസ്സില്‍ നമ്മുടെ പോട്ടടി പാടവും മണ്ണുണ്ണി പാടവും ചട്ടുകം പാടവും പിന്നെ നമ്മുടെ കോളേജ് കുട്ടനാട്ടിലെ ഒരേ ഒരു കോളേജ് ഞാന്‍ സ്വകാര്യമായി കൂടെ പഠിച്ച എടത്വ കാര്‍ അല്ലാത്ത ഫ്രണ്ട് സിനോട് പറഞുട്ടുണ്ട് കോളേജ് പണ്ടങ്കേരി ഇല് ആണെന്ന് എടത്വ ക്കാര് ഷമിക്കണേ എന്നോട് നമ്മുടെ ഒക്കെ ഒരു സ്വകാര്യ അഹംകാരം അല്ലെ നമ്മുടെ കോളേജ്....... അല്ലെ?....എന്നാല്‍ ഞാന്‍ എന്‍റെ ഇവടെ ഉള്ള ഫ്രണ്ട് സിനോട് കുട്ടനാടിനെപ്പറ്റി ആധികാ‍രികമായി പറയും. പറയാന്‍ ഞാന്‍ ആളല്ല എങ്കിലും... കാരണം പണ്ടങ്കേരി കുട്ടനാട് ആണ് പക്ഷെ ആദ്യം നമ്മുക്ക് ഓര്‍മവരുന്നത് ആലപ്പുഴ ടൌണ്‍ ഇല് നിന്നും സുമാര്‍ 2 കിലോമീറ്റര്‍ കിഴക്കും വടക്കും കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായല്‍ പടിഞ്ഞാറ് കൈതപ്പുഴക്കായലിനാലും ചുറ്റപ്പെട്ടു കിടക്കുന്നതാണ്...
വളരെയധികം കാര്യങ്ങളൊന്നും നാട്ടില്‍ ഇല്ല, പണ്ടാങ്കരി ശ്രീ ദര്‍മ ശാസ്ത ക്ഷേത്രം ,പണ്ടാങ്കരി പള്ളി ഇതൊക്കെയാണു നാട്ടിലെ പ്രശസ്തമായ ആരാധനാലയങ്ങള്‍. പാടങ്ങളാണ് എടുത്തു പറയേണ്ടത് ചെട്ടി വിരുപ്പു പാടങ്ങള്‍ ആണ് എല്ലാം . കാരണം ചെട്ടി വിരിപ്പ് പാടങ്ങളില്‍ വര്‍ഷത്തില്‍ ഏതാണ്ട് എല്ലാക്കാലങ്ങളിലും വെള്ളം കാണും വേനലവധിക്കാലമായാല്‍ കുട്ടികള്‍ക്കുവേണ്ടി ഉണങ്ങിക്കൊടുക്കും.പിന്നെ ആ പാടങ്ങള്‍ സ്റ്റേഡിയങ്ങളായി മാറും. കാല്‍പ്പന്തുകളി, സാറ്റ് , ക്രിക്കറ്റ്, കബഡി, കുട്ടിയും കോലും അങ്ങനെ എത്രയെത്രെ കളികള്‍!!.കളിച്ചു വിയര്‍ത്ത് ഒരു കുളിയും പാസാക്കി (വെറും കുളിയല്ല, തോട് അടി വരെ കലക്കിയുള്ള മുങ്ങാംകുഴിയിട്ടു കളിശേഷം) അമ്മയുടെ വഴക്കും കേട്ടുള്ള ഉച്ചയൂണും, അതിനു ശേഷം ഒരു ഉറക്കവും അങ്ങനെ കളിച്ചു വേനലവധിക്കാലം ഒരു അവധിക്കാലം തന്നെയാക്കാന്‍(ഇപ്പോള്‍ അതു ഉണ്ടോ?) എന്‍റെ പണ്ടങ്കേരി എന്നും കൂടെയുണ്ടായിരുന്നു